ദേശീയം

കോവിഡിനെ ചെറുക്കാൻ ചോണനുറുമ്പ് ചമ്മന്തി; അഭിപ്രായം അറിയിക്കൻ ആയുഷ് മന്ത്രാലയത്തോട് കോടതി 

സമകാലിക മലയാളം ഡെസ്ക്

കോവിഡിനെതിരെ ചോണനുറുമ്പ് ചട്ട്‌നി ഉപയോ​ഗിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ ആവശ്യപ്പെട്ട് ഒറീസ ഹൈക്കോടതി. ഇതു സംബന്ധിച്ച ഹർജിയിൽ കോടതി ആയുഷ് മന്ത്രാലയത്തിനും സിഎസ്‌ഐആറിനും നോട്ടീസ് അയച്ചു. മൂന്ന് മാസത്തിനകം കോവിഡ് ചികിത്സയ്ക്ക് ചുവന്നുറുമ്പ് ചട്ട്‌നി പ്രയോജനപ്പെടുത്താൻ സാധിക്കുമോയെന്ന് അറിയിക്കണമെന്നാണ് കോടതിയുടെ നിർദേശം. 

ഗോത്രവർഗക്കാർക്കിടയിൽ  മരുന്നായി ഉപയോഗിച്ചു വരുന്നതാണ് ചോണനുറുമ്പ് ചട്ട്‌നി. ജലദോഷം, ചുമ, പനി, ശ്വാസതടസം തുടങ്ങിയവയ്ക്ക് ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്. പച്ചമുളക്, ഉറുമ്പ്, ഉപ്പ് എന്നിവ ചേർത്താണ് ചമ്മന്തി തയ്യാറാക്കുന്നത്. 

ജസ്റ്റിസുമാരായ ബിആർ സാരംഗി, പ്രമഥ് പട്‌നായിക് എന്നിവർ അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റേതാണ് നിർദേശം. കഴിഞ്ഞ ജൂണിൽ എൻജിനീയറും ഗവേഷകനുമായ നയാധാർ പാദിയാലാണ് കോവിഡ് ചികിത്സയ്ക്ക് ചോണനുറുമ്പ് ചട്ട്‌നി ഉപയോഗിക്കാമെന്ന് അഭിപ്രായപ്പെട്ടത്. അദ്ദേഹം ഇതേ ആവശ്യം ഉന്നയിച്ച് പൊതുതാത്പര്യഹർജിയുമായി കോടതിയെ സമീപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം