ദേശീയം

ഒരു കുന്നു പ്രതീക്ഷകളുമായി പുതുവർഷം, ആഘോഷത്തോടെ വരവേറ്റ് ലോകം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പ്രതിസന്ധിക്കിടയിൽ പുത്തൻ വർഷത്തെ ആഘോഷത്തോടെ വരവേറ്റ് ലോകം. ജനിതക മാറ്റം സംഭവിച്ച കോവിഡ് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും വാക്സിനുകളുടെ കണ്ടെത്തൽ പുതുവർഷത്തിൽ ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷ. പുതുവർഷ സമ്മാനമായി ഇന്ത്യയിൽ വാക്സിന് അനുമതി നൽകുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് രാജ്യം 2021 നെ വരവേറ്റത്.  

പസിഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും പുതുവർഷമെത്തി. ന്യൂസീലൻഡില്‍ ഓക്‌ലൻഡിലും വെല്ലിങ്ടനിലുമാണ് ആദ്യം പുതുവർഷം പിറന്നത്. സെൻട്രൽ ഓക്‌ലൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ ആയിരക്കണക്കിനാളുകൾ പുതുവർഷ പുലരിയെ വരവേൽക്കാനെത്തി. തുടർന്ന് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിവിടങ്ങളിലും പുതുവർഷം എത്തി. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് അവസാനം പുതുവര്‍ഷം എത്തുക. 

കടുത്ത നിയന്ത്രണങ്ങളോടെയാണ് രാജ്യത്ത് പുതുവർഷം ആഘോഷിച്ചത്. സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ പുതുവത്സര ആഘോഷങ്ങള്‍ 10മണിവരെ മാത്രം എന്ന നിര്‍ദേശം ഉള്ളതിനാല്‍ പൊതു ഇടങ്ങളിലെ ആഘോഷങ്ങള്‍ ഒന്നും നടന്നില്ല. എങ്കിലും പലയിടങ്ങളിലും പടക്കം പൊട്ടിച്ചും മറ്റും ആളുകള്‍ വീട്ടില്‍ പുതുവത്സരത്തെ സ്വാഗതം ചെയ്തു. സംസ്ഥാനത്തെ ബീച്ചുകളും മറ്റും കൊവിഡ് പ്രോട്ടോകോളിനെ തുടര്‍ന്ന് ശൂന്യമായിരുന്നു. രാജ്യത്തെ വിവിധ നഗരങ്ങളിലും ആഘോഷങ്ങള്‍ നടന്നെങ്കിലും വളരെ നിറം മങ്ങിയ അവസ്ഥയിലായിരുന്നു. പലയിടത്തും കടുത്ത നിയന്ത്രണങ്ങള്‍ പൊതുസ്ഥലത്തെ ആഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

വീണ്ടും വരുന്നു ബാഹുബലി; പ്രഖ്യാപനവുമായി രാജമൗലി

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ