ദേശീയം

'ഇസ്ലാമിക രാജ്യത്ത് അമ്പലങ്ങള്‍ വേണ്ട'- പാകിസ്ഥാനില്‍ ക്ഷേത്രം തീ വച്ച് നശിപ്പിച്ചതിനെ പിന്തുണച്ച് സക്കീര്‍ നായിക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവത്തെ പിന്തുണച്ച് വിവാദ ഇസ്ലാം മതപ്രഭാഷകന്‍ ഡോ. സക്കീര്‍ നായിക്. പാകിസ്ഥാനിലെ ഖയ്ബര്‍ പഖ്തുന്‍ഖ്വയിലാണ് ഒരകൂട്ടം ആളുകള്‍ ചേര്‍ന്ന് ക്ഷേത്രം തീ വച്ച് തകര്‍ത്തത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ 45 പേര്‍ക്കെതിരെ കേസെടുത്തു. 

ഇതിന് പിന്നാലെയാണ് സക്കീര്‍ നായികിന്റെ വിവാദ പ്രസ്താവനയുമായുള്ള വീഡിയോ പുറത്തിറങ്ങിയത്. ഇസ്ലാമിക രാജ്യത്ത് ക്ഷേത്രങ്ങള്‍ പണിയാന്‍ അനുവാദം നല്‍കരുതെന്ന് വീഡിയോയില്‍ സര്‍ക്കീര്‍ നായിക് പറയുന്നു. ഇതാദ്യമായല്ല സക്കീര്‍ നായിക് ഇത്തരത്തില്‍ പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തു വരുന്നത്. 

പാകിസ്ഥാനിലെ കറക് ജില്ലയിലുള്ള ഖയ്ബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ ഡിസംബര്‍ 30നാണ് ക്ഷേത്രം തകര്‍ത്തത്. ജാമിയത് ഉലമ ഇ ഇസ്ലാം ഫസല്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. സംഘടനയുടെ റാലിക്ക് ശേഷം പ്രകോപനപരമായ നേതാക്കളുടെ പ്രസംഗങ്ങളും മറ്റും അരങ്ങേറിയതിന് പിന്നാലെ പ്രവര്‍ത്തകര്‍ ക്ഷേത്രം തീ വച്ച് നശിപ്പിക്കുകയായിരുന്നു. ക്ഷേത്ര മതിലും മേല്‍ക്കൂരയുമൊക്കെ ഒരു സംഘം ആളുകള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍