ദേശീയം

മകള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍ വേണം;  മാര്‍ക്ക്‌ലിസ്റ്റില്‍ കൃത്രിമം കാട്ടി; ഡോക്ടര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മകള്‍ക്ക് എംബിബിഎസ് സീറ്റിനായി പ്രവേശനം കിട്ടാന്‍ രേഖകളില്‍ കൃത്രിമം കാണിച്ച ഡോക്ടര്‍ അറസ്റ്റില്‍. നീറ്റ് മാര്‍ക്കില്‍ കൃത്രിമം കാണിക്കുകയും വ്യാജകോള്‍ ലെറ്റര്‍ ഉണ്ടാക്കുകയും ചെയ്തതിനാണ് ദന്തിസ്റ്റിനെ അറസ്റ്റ് ചെയ്തത്. രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയായാണ് ബാലചന്ദ്രന്‍.

ഇയാളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. അടുത്തിടെ നടന്ന എംബിബിഎസ് കൗണ്‍സിലിങ് സെക്ഷനിടെയാണ് മാര്‍ക്ക് ഷീറ്റില്‍ കൃത്രിമം കാണിച്ച മകളുടെ രേഖകള്‍ നല്‍കിയത്. മാര്‍ക്ക്ഷീറ്റില്‍ ഇയാല്‍ 610 മാര്‍ക്കാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അധികൃതര്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ മകള്‍ റാങ്ക് പട്ടികയിലോ, കാള്‍ലിസ്റ്റിലോ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ വ്യാജരേഖകള്‍ ഉണ്ടാക്കിയതാണെന്ന് അധികൃതര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത