ദേശീയം

ക്ലാസില്‍ കയറുന്ന ഓരോ ദിവസവും നൂറ് രൂപ; പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ പദ്ധതിയുമായി അസം സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: വനിതാ ശാക്തീകരണത്തിനായി അസം സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കുന്നു. സ്‌കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനാണ് അസം സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ക്ലാസില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. പെണ്‍കുട്ടികള്‍ സ്‌കൂളുകളിലും കോളജുകളിലും വരുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍, ക്ലാസില്‍ കയറുന്ന ഓരോ ദിവസവും നൂറ് രൂപ വീതം പെണ്‍കുട്ടികള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി വിശദീകരിച്ചത്. ക്ലാസുകളില്‍ ഇരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഉടന്‍ തന്നെ ഓരോ ദിവസവും നൂറ് രൂപ വീതം നല്‍കുമെന്നാണ് ഹിന്ത് ബിശ്വ ശര്‍മ്മ പറഞ്ഞത്.

ഇതിന് പുറമേ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ സര്‍ക്കാര്‍ പണം നിക്ഷേപിക്കും. ബുക്ക് വാങ്ങുന്നതിനാണ് സര്‍ക്കാര്‍ പണം നല്‍കുക. ബിരുദ വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ 1500 രൂപ നിക്ഷേപിക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ ബുക്ക് വാങ്ങുന്നതായി 2000 രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ശിവസാഗറില്‍ പെണ്‍കുട്ടികള്‍ക്ക് ബൈക്കുകള്‍ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞവര്‍ഷം തന്നെ പദ്ധതിയെ കുറിച്ച് ആലോചിച്ചിരുന്നതാണ്. എന്നാല്‍ കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു