ദേശീയം

താങ്ങുവിലയില്‍ കൂടുതല്‍ ചര്‍ച്ചയാകാം; നിയമങ്ങള്‍ പിന്‍വലിക്കില്ല; വിട്ടുവീഴ്ചയ്ക്കില്ലെന്ന് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടക്കുന്ന നിര്‍ണായക ചര്‍ച്ച തുടരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ല എന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു. നിയമങ്ങളില്‍ ഭേദഗതികള്‍ക്ക് തയ്യാറാണെന്നും കേന്ദ്രം നിലപാട് സ്വീകരിച്ചു എന്നാണ് സൂചന. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന മുന്‍ നിലപാടില്‍ കര്‍ഷക സംഘടനകളും ഉറച്ചുനില്‍ക്കുകയാണ്. താങ്ങുവില ഉറപ്പാക്കുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.  

ഏഴാംഘട്ട ചര്‍ച്ചയാണ് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്നത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, മന്ത്രിമാരായ പീയൂഷ് ഗോയല്‍, സോം പ്രകാശ് എംന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. 

പുതുവര്‍ഷത്തില്‍ നല്ലത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്ന് കര്‍ഷക സംഘടന പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് മുന്‍പായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

ജനുവരി നാലില്‍ നടന്ന ആറംഘട്ട ചര്‍ച്ചയില്‍ തീരുമാനമാകാത്ത കാര്യങ്ങളിലാണ് നിലവില്‍ ചര്‍ച്ച തുടരുന്നത്. വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് പിഴ ഈടാക്കില്ലെന്നും കഴിഞ്ഞ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി