ദേശീയം

സിനിമ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളെ പ്രവേശിപ്പിക്കാന്‍ തീരുമാനം ; തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവിറങ്ങി ; 'മാസ്റ്റര്‍' തീയേറ്ററിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴ്‌നാട്ടില്‍ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സിനിമാ തിയേറ്ററുകളിലും മള്‍ട്ടി പ്ലക്‌സുകളിലും എല്ലാം 50 ശതമാനം പേരെ പ്രവേശിപ്പിക്കാനായിരുന്നു അനുമതി ഉണ്ടായിരുന്നത്. 

പുതിയ ഉത്തരവോടെ എല്ലാ സീറ്റിലും ആളെ ഇരുത്താനാകും. തീയേറ്ററുകളില്‍ എല്ലാ സീറ്റിലേക്കും ആളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് കഴിഞ്ഞദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു. 

സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ, വിജയിന്റെ മാസ്റ്റര്‍ സിനിമ പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഈ മാസം 13 നാണ് മാസ്റ്റര്‍ തിയേറ്ററുകളിലെത്തുക. 

തമിഴ്‌നാട്ടില്‍ ഞായറാഴ്ച 867 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 10 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ, അരിയാലൂര്‍, പെരമ്പലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി