ദേശീയം

അതിവേഗ വൈറസ് വ്യാപനം; യു കെയിലെ ഇന്ത്യന്‍ എംബസി അടച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വകഭേദം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് യു കെയിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം നിര്‍ത്തി. നയതന്ത്ര സേവനങ്ങള്‍ ഫെബ്രുവരി 20 വരെ നിര്‍ത്തിവെച്ചതായി യു കെയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

വൈറസ് വ്യാപന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഫെബ്രുവരി പകുതി വരെ ബ്രിട്ടണില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ്.

കൂടുതല്‍ രോഗവ്യാപന ശേഷിയുള്ള പുതിയ കോവിഡ് വകഭേദം കഴിഞ്ഞ ഡിസംബറിലാണ് യു കെയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത