ദേശീയം

പഞ്ചാബിലും സ്‌കൂളുകള്‍ തുറക്കുന്നു; പുനരാരംഭിക്കുന്നത് അഞ്ചുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകള്‍

സമകാലിക മലയാളം ഡെസ്ക്


അമൃത്സര്‍: അഞ്ചുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനം. നാളെമുതലാണ് സ്‌കൂളുകള്‍ തുറക്കുന്നത്. രാവിലെ പത്തുമുതല്‍ വൈകുന്നേരം മൂന്നുവരെയാണ് ക്ലാസുകളുടെ സമയമെന്ന് വിദ്യാഭ്യാസ മന്ത്രി വിജയ് ഇന്ദര്‍ സിങ് വ്യക്തമാക്കി. 

സ്വകാര്യ സ്‌കൂളുകളും തുറക്കും.രക്ഷകര്‍ത്താക്കളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമായത് എന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും സ്‌കൂളുകള്‍ തുറക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകരില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് അഭിപ്രായങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ