ദേശീയം

പത്തുരൂപയെ ചൊല്ലി തര്‍ക്കം; പഴക്കച്ചവടക്കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പത്ത് രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ പഴക്കച്ചവടക്കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു. 34കാരന്റെ മരണത്തില്‍ ഏഴുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ഹൈദരാബാദില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പഴക്കച്ചവടക്കാരനായ ഷാകിവ് അലിയാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ നസീം പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്കൊപ്പം പഴം വാങ്ങാന്‍ കടയില്‍ ചെന്നപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

ഇരുവരും ചേര്‍ന്ന് മുന്തിരിയും പൈനാപ്പിളും വാങ്ങി. പണമായി 20 രൂപ നല്‍കി. എന്നാല്‍ 30 രൂപ വേണമെന്ന് ഷാകിവ് അലി ആവശ്യപ്പെട്ടു. 10 രൂപയെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. 10 രൂപ വേണമെന്ന് കടച്ചവടക്കാരന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു.

പ്രകോപിതനായ നസീം കൂട്ടുകാരെ വിളിച്ചുവരുത്തി. തുടര്‍ന്ന് സംഘം ചേര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില വഷളായ ഷാകിവ് അലി ചികിത്സയിലിരിക്കേ മരിച്ചതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു