ദേശീയം

പണത്തെ ചൊല്ലി തര്‍ക്കം; അമ്മയെ കുത്തിക്കൊന്നു, മകന്‍ ഒളിവില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ അമ്മയെ അടിച്ചതിന് ശേഷം മകന്‍ കത്തി കൊണ്ട് കുത്തി കൊന്നു. സംഭവത്തിന് പിന്നാലെ മകന്‍ ഒളിവില്‍ പോയി. പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹൈദരാബാദിലാണ് സംഭവം. 50കാരിയായ സംഗീതയാണ് മരിച്ചത്. മകന്‍ സന്തോഷാണ് അമ്മയെ ആക്രമിച്ചത്. പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ പതിവായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറയുന്നു.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സന്തോഷിന് ജോലി ഇല്ല. വരുമാനം ഇല്ലാത്തത് കൊണ്ട് അമ്മയോട് എപ്പോഴും പണം ആവശ്യപ്പെടുമായിരുന്നു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്കിടുന്നത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അമ്മ ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം