ദേശീയം

ബിരിയാണിയും ബദാമും കഴിച്ച് രസിക്കുന്നു, പക്ഷിപ്പനി പരത്തുന്നു; കർഷക സമരത്തിനെതിരെ ബിജെപി നേതാവ്

സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: കർഷകർ ബിരിയാണി തിന്ന് പക്ഷിപ്പനി പരത്തുന്നെന്ന് ആരോപിച്ച് ബിജെപി രാജസ്ഥാൻ എംഎൽഎ രംഗത്ത്. രാംഗഞ്ച് മണ്ഡി എംഎൽഎ മദൻ ദിൽവാറാണ് ആരോപണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. സമരക്കാർ ബിരിയാണി കഴിക്കാൻ തുടങ്ങിയത് മുതലാണ് രാജ്യവ്യാപകമായി പക്ഷിപ്പനി പടർന്നതെന്നാണ് എംഎൽഎയുടെ വാദം. 

രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നവർ ഭീകരവാദികളും കവർച്ചക്കാരും മോഷ്ടാക്കളുമാകാമെന്നാണ് മദൻ ​ദിൽവാർ പറയുന്നത്. കാർഷിക പ്രക്ഷോഭം വിനോദയാത്ര മാത്രമാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. സമരക്കാർ രാജ്യത്തിന് പുതിയതായി ഒരു ചിന്തയും നൽകുന്നില്ലെന്നും ബിരിയാണിയും ബദാമും കഴിച്ച് എല്ലാം ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

അവർ കർഷകരുടെ ശത്രുക്കളാണ്. അടുത്ത ദിവസങ്ങളിൽ അവരെ സർക്കാർ നീക്കം ചെയ്തില്ലെങ്കിൽ പക്ഷിപ്പനി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ രാജ്യം അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് ദിൽവാർ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന