ദേശീയം

കര്‍ഷകര്‍ അത് ചെയ്യില്ല; സംഘര്‍ഷത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസും; കേന്ദ്രം നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ഖട്ടര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കിസാന്‍ മഹാപഞ്ചായത്ത് പരിപാടിക്കിടെ നടന്ന പ്രതിഷേധത്തിന് പിന്നില്‍ കര്‍ഷകര്‍ ആണെന്ന് കരുതുന്നില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പ്രശ്‌നമുണ്ടാക്കിയവര്‍ കര്‍ഷകരെ അപമാനിക്കുകയാണ് ചെയ്തതെന്നും സംഘര്‍ഷത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുമാണെന്ന് വിശ്വസിക്കുന്നതായും ഖട്ടര്‍ പറഞ്ഞു. ചര്‍ച്ചകള്‍ തുടരും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഘട്ടര്‍ കൂട്ടിച്ചേര്‍ത്തു. 

സംഘര്‍ഷത്തെ തുടര്‍ന്ന ഘട്ടര്‍ കിസാന്‍ മഹാപഞ്ചയത്ത് മാറ്റിവച്ചിരുന്നു. 1500ഓളം വരുന്ന പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ച പരിപാടിയിലാണ് സംഘര്‍ഷമുണ്ടായത്. 

നൂറ് കണക്കിന് കര്‍ഷകരാണ് ട്രാക്ടറില്‍ കിസാന്‍ മഹാ പഞ്ചായത്ത് വേദിയിലേക്ക് എത്തിയത്. സംഘര്‍ഷത്തിനിടെ വേദി തകര്‍ത്തു. എന്നാല്‍ വേദി തകര്‍ത്തതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത