ദേശീയം

നിയന്ത്രണരേഖ ലംഘിച്ച് അതിക്രമിച്ച് കയറിയ ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ നിയന്ത്രണരേഖ ലംഘിച്ച് അതിക്രമിച്ച് കയറിയ ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചു. ജനുവരി എട്ടിനാണ് സൈനികനെ ഇന്ത്യ പിടികൂടിയത്. 72 മണിക്കൂര്‍ കസ്റ്റഡിക്ക് ശേഷമാണ് ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചയച്ചത്.

ലഡാക്കില്‍ പാംഗോങ് തടാകത്തിന് സമീപത്ത് നിന്നാണ് ചൈനീസ് സൈനികനെ പിടികൂടിയത്. നിയന്ത്രണരേഖ അതിക്രമിച്ച് കടന്നതില്‍ ഗൂഢാലോചന ഇല്ലെന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സൈനിക വൃത്തങ്ങളുടെ വിശദീകരണം.

കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അതിനിടെയാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ സൈനികന്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'