ദേശീയം

കോവിഡ് വാക്സിൻ: പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും ; തയ്യാറെടുപ്പുകൾ വിലയിരുത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വൈകീട്ട് നാല് മണിക്കാണ് ചർച്ച. ചർച്ചയിൽ സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകൾ വിലയിരുത്തും. 

വാക്സിൻ വിതരണത്തിന് കേന്ദ്ര സർക്കാർ തയ്യാറാക്കിയിരിക്കുന്ന രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിക്കും. 16ന് നടക്കുന്ന വാക്സിനേഷന് മുൻപായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കേരളത്തിന് കൂടുതല്‍ കോവിഡ് വാക്‌സിന്‍ ഡോസ് കിട്ടിയേക്കും. കോവിഡ് വ്യാപനം കൂടുതലുള്ള ഇടങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ഡോസ് നല്‍കാനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇത്. 

കോവിഡ് വ്യാപനം കൂടുതലായ മഹാരാഷ്ട്രയ്ക്കും കൂടുതല്‍ ഡോസ് ലഭിച്ചേക്കുമെന്നാണ് സൂചന. കോവിന്‍ ആപ്ലിക്കേഷന്‍ പ്രകാരം കേരളത്തില്‍ നിന്ന് 3.7 ലക്ഷം ആരോഗ്യ പ്രവര്‍ത്തകരുടെ പേരാണ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''