ദേശീയം

കേന്ദ്രമന്ത്രിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ഭാര്യയും പഴ്‌സനല്‍ സെക്രട്ടറിയും മരിച്ചു; ശ്രീപദ് നായിക്ക് ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ വാഹനം അപകടത്തിൽപെട്ട് അദ്ദേഹത്തിന്റെ ഭാര്യയും പഴ്സനൽ സെക്രട്ടറിയും മരിച്ചു. കേന്ദ്രമന്ത്രിക്കും പരുക്കുണ്ട്. കർണാടകയിലെ അങ്കോല ജില്ലയിലായിരുന്നു അപകടം. വാഹനം ഏതാണ്ട് പൂർണമായും നശിച്ചന്നു പൊലീസ് പറഞ്ഞു

യെല്ലാപ്പുരത്തുനിന്നും ​ഗോകർണ്ണത്തേക്ക് പോകുകയായിരുന്നു മന്ത്രിയും കുടുംബവും. മൂവരും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷമായിരുന്നു രണ്ടു പേരുടെയും മരണം

സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗോവന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന് ശരിയായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. 68കാരനായ ശ്രീപദ് നോർത്ത് ഗോവയിൽനിന്നുള്ള എംപിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍