ദേശീയം

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടു, 2000 കിലോമീറ്റര്‍ സഞ്ചരിച്ച് സമ്മാനവുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി; രാത്രി പൊലീസ് സ്റ്റേഷനില്‍ 

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് പിറന്നാള്‍ സമ്മാനവുമായി വീട്ടിലെത്തിയ യുവാവിനെതിരെ കേസ്. ബംഗളൂരുവില്‍ നിന്ന് രണ്ടായിരം കിലോമീറ്റര്‍ താണ്ടി ലഖ്‌നൗവിലെത്തിയ 21കാരനാണ് പൊലീസ് സ്റ്റേഷനില്‍ കഴിയേണ്ടിവന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. 

സല്‍മാന്‍ എന്ന യുവാവാണ് ഓണ്‍ലൈന്‍ സുഹൃത്തിന് നല്‍കാന്‍ മിഠായികളും പാവയുമൊക്കെയായി എത്തിയത്. എന്നാല്‍ യുവാവിനെ കണ്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തിരിച്ചറിഞ്ഞില്ല. ഇവര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

ഞായറാഴ്ച രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ യുവാവിനെ ഇന്നലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇയാളെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ