ദേശീയം

1500 ഏക്കറില്‍ പരന്നുകിടക്കുന്ന പ്രാചീന കോട്ട, മലയുടെ മുകളിലെ വിസ്മയക്കാഴ്ചകള്‍, ചിത്രദുര്‍ഗ കോട്ടയുടെ വിശേഷങ്ങള്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറുമാസത്തിലേറെ കാലം അടഞ്ഞുകിടന്ന രാജ്യത്തെ പുരാവസ്തു മ്യൂസിയങ്ങള്‍ വീണ്ടും പൂര്‍ണതോതില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച ട്രിപ്പുകള്‍ പലതും നിര്‍ത്തിവെച്ച വിനോദസഞ്ചാരികള്‍ ഇപ്പോള്‍ അതെല്ലാം കണ്ടുതീര്‍ക്കാനുള്ള യാത്രയിലാണ്. ഇക്കൂട്ടത്തില്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ കോട്ട വിനോദസഞ്ചാരികളുടെ മുഖ്യ ആകര്‍ഷണ കേന്ദ്രമാകുകയാണ്.

1500 ഏക്കറില്‍ പരന്ന് കിടക്കുന്ന കോട്ട 11, 13 നൂറ്റാണ്ടുകള്‍ക്കിടയിലാണ് പണിതത്. ചാലൂക്യന്മാരും ഹോയ്‌സാലസുമാണ് ഇത് പണിതത്. പിന്നീട് വിജയനഗര സാമ്രാജ്യമാണ് കോട്ട വിപുലമാക്കിയത്.  ഒരുകാലത്ത് ടിപ്പു സുല്‍ത്താന്റെ കീഴിലായിരുന്ന കോട്ട പിന്നീട് ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. 

ചിത്രദുര്‍ഗ ജില്ലയിലെ കോട്ട ഒരു മലയുടെ മുകളിലാണ് പണിതത്. പ്രകൃതിസൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന കാഴ്ചകളാണ് വിനോദസഞ്ചാരികള്‍ക്കായി ഇവിടെ പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം കോട്ടയിലെ വിസ്മയ കാഴ്ചകളും കണ്ട് മടങ്ങാം.

ചിത്രദുര്‍ഗ കോട്ട കാണാം, സുരേഷ് പന്തളത്തിന്റെ വ്‌ളോഗില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍