ദേശീയം

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജനുവരി 18 മുതല്‍ സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആദ്യഘട്ടത്തില്‍ 10,12 ക്ലാസുകളാണ് തുറക്കുക. മാതാപിതാക്കളുടെ അനുമതി പത്രമുണ്ടെങ്കില്‍ മാത്രമെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പ്രവേശനം അനുവദിക്കുകയുള്ളുവെന്നും വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. 

കോവിഡ് വ്യാപനത്തിന്റെ ഭാഗമായി  കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചത്. പത്തുമാസത്തിന് ശേഷമാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുന്നത്. ബോര്‍ഡ് പരീക്ഷകളും മറ്റും തീരുമാനിച്ച സാഹചര്യത്തിലാണ് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളുവെന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി