ദേശീയം

അണക്കെട്ടില്‍ കൈയും കാലും കെട്ടിയ നിലയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം, ദുരൂഹത; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഝാര്‍ഖണ്ഡില്‍ അണക്കെട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കൈയും കാലും കെട്ടിയ നിലയില്‍. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി പൊലീസ് അന്വേഷണം ആരംഭിച്ചു. ബലാത്സംഗം ഉള്‍പ്പെടെ വിവിധ സാധ്യതകള്‍ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

രാംഗഡ് ജില്ലയിലെ പത്രത്തു അണക്കെട്ടിലാണ് സംഭവം. ഹസാരിബാഗ് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായ 22കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഗോഡ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥിനിയാണ് മരിച്ചത്. കൈയും കാലും കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

രാംഗഡ്, ഹസാരിബാഗ് പൊലീസിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് രൂപം നല്‍കിയത്. ബലാത്സംഗം ഉള്‍പ്പെടെ വിവിധ സാധ്യതകള്‍ അന്വേഷണത്തിന്റെ ഭാഗമാക്കുമെന്ന് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചു.

കൂട്ടുകാരുമായി അണക്കെട്ടില്‍ എത്തി അഭ്യാസപ്രകടനം നടത്തുന്നതിനിടെ അപകടം സംഭവിച്ചതാകാം എന്നതായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ സംശയം ഉന്നയിച്ചതോടെ വിശദമായി അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അണക്കെട്ടിന് സമീപത്ത് നിന്ന് വിദ്യാര്‍ഥിനിയുടേത് എന്ന് കരുതുന്ന ബാഗ് കണ്ടെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍