ദേശീയം

കര്‍ഷകരെ ആരോ പിരികയറ്റിവിട്ടത്, എന്തിനാണ് സമരമെന്നു പോലും അവര്‍ക്കറിയില്ല; ഹേമ മാലിനി

സമകാലിക മലയാളം ഡെസ്ക്

മഥുര: എന്തിനാണെന്ന് അറിയാത്ത പ്രക്ഷോഭമാണ് ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ നടത്തുന്നതെന്ന് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. കര്‍ഷകരെ ആരോ സമരത്തിനായി പിരികയറ്റി വിട്ടതാണെന്നും ഹേമ മാലിനി പറഞ്ഞു. 

കര്‍ഷക നിയമങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തത് നന്നായെന്ന് ഹേമ മാലിനി അഭിപ്രായപ്പെട്ടു. സ്ഥിതി ഒന്നു ശാന്തമാവാന്‍ അത് ഉപകരിക്കും. പലവട്ടം ചര്‍ച്ച നടത്തിയിട്ടും സമവായത്തില്‍ എത്താന്‍ കര്‍ഷകര്‍ സന്നദ്ധത പ്രകടിപ്പിച്ചില്ല. എന്തിനെന്ന് അറിയാത്ത സമരമാണ് അവരുടേത്. എന്താണ് വേണ്ടതെന്ന് അവര്‍ക്ക് അറിയില്ല. നിയമങ്ങളുടെ പ്രശ്‌നം എന്താണെന്ന് അവര്‍ പറയുന്നില്ല. ആരോ  പിരികയറ്റിയത് അനുസരിച്ചാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത് എന്നാണ് ഇതിനര്‍ഥം- ഹേമ മാലിനി പറഞ്ഞു.

കര്‍ഷക സമരം മൂലം പഞ്ചാബില്‍ ഒട്ടേറെ നാശങ്ങളുണ്ടായി. മൊബൈല്‍ ടവറുകള്‍ തകര്‍ത്തത് ശരിയായ നടപടിയല്ല. സര്‍ക്കാര്‍ പലവട്ടം ചര്‍ച്ചയ്ക്കു തയാറായിട്ടും കര്‍ഷര്‍ക്ക് ഒരു അ്ജന്‍ഡ പോലും ഇല്ലെന്ന് ബിജെപി എംപി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത