ദേശീയം

30 വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ ശൈത്യം; വിറങ്ങലിച്ച് കശ്മീര്‍; തണുത്തുറഞ്ഞ് ദാല്‍ തടാകം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: അതിശൈത്യത്തില്‍ വിറങ്ങലിച്ച് ജമ്മു കശ്മീര്‍. 30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ശ്രീനഗറില്‍ മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസാണ് താപനില.

ഇതിന് മുന്‍പ് ഇത്ര കടുത്ത തണുപ്പ് 1991ലായിരുന്നു ഉണ്ടായത്. അതിന് ശേഷം ആദ്യമായാണ് ഇത്രയും കടുത്ത ശൈത്യം അനുഭവപ്പെടുന്നത്. 1893ന് ശേഷം ആദ്യമായി മിതശീതോഷ്ണത്തിലും കുറവ് രേഖപ്പെടുത്തി. ശ്രീനഗറില്‍ 14.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു മിതശീതോഷ്ണം.

അതിശൈത്യത്തില്‍ കശ്മീരിലെ പ്രസിദ്ധമായ ദാല്‍ തടാകം തണുത്തുറഞ്ഞു. ഇതിന്റെ ചിത്രങ്ങളിലും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത