ദേശീയം

കോവിഡ് പ്രതിരോധത്തില്‍ ആദ്യം അണിചേരാന്‍ 30,000 മുന്‍നിര പോരാളികള്‍, ആദ്യ ഘട്ടം ഓഗസ്റ്റ് വരെ; ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പിന് നാളെ തുടക്കം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാത്തിരിപ്പിന് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പ്പിന് നാളെ രാജ്യത്ത് തുടക്കമാകും. കോവിഡിനെതിരെ വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിനാണ് തുടക്കത്തില്‍ നല്‍കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കുത്തിവെയ്പ് യജ്ഞത്തിന് തുടക്കമിടുക. ഇതോടൊപ്പം വാക്‌സിനേഷന്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വികസിപ്പിച്ച കോ-വിന്‍ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.

വാക്‌സിനേഷനായി ആദ്യഘട്ടത്തില്‍ രാജ്യത്തെ 3000 കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് വീതമാണ് വാക്‌സിന്‍ നല്‍കുക. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മുന്‍നിര പോരാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്്പ് നടത്തുക. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് കുത്തിവെയ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 

ഓഗസ്റ്റ് വരെ ആദ്യ ഘട്ടം നീളും. ഇതിനുള്ളില്‍ മൂന്ന് കോടി മുന്‍നിര പോരാളികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് ആലോചന. 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന 50 വയസില്‍ താഴെയുള്ളവര്‍ക്കുമാണ് അടുത്തഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. അലര്‍ജിയുടെ ചരിത്രമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും വാക്‌സിന്‍ നല്‍കുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ