ദേശീയം

മുന്‍ ഡിജിപിയുടെ വീട്ടില്‍ നിന്ന് ഒന്നര ലക്ഷത്തിന്റെ അപൂര്‍വ്വ ബോണ്‍സായി മോഷ്ടിച്ചു; പ്രതികള്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്


ഹൈദരാബാദ്: ഒന്നര ലക്ഷം രൂപയോളം വിലയുള്ള അപൂര്‍വ്വ ബോണ്‍സായി ചെടി മോഷിടിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പ്രവിശ്യയിലാണ് മോഷണം നടന്നത്. മുന്‍ ഡിജിപി വി അപ്പാ റാവുവിന്റെ വീട്ടില്‍ നിന്നാണ് 15 വര്‍ഷം പഴക്കമുള്ള കാസുവാരിന ബോണ്‍സായി മോഷ്ടിച്ചത്. 

പൂന്തോട്ടക്കാരന്‍ ചെടി നനയ്ക്കാന്‍ എത്തിയപ്പോഴാണ് ബോണ്‍സായി മോഷ്ടിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. അപ്പാ റാവുവിന്റെ ഭാര്യ ശ്രീദേവി പരാതി നല്‍കിയതിന് പിന്നാലെയാണ് അന്വേഷണം നടത്തിയത്. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെങ്കിലും പൊതുവായി സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളിലെ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളിലേക്ക് എത്തിയത്. 

പരാതി നല്‍കി നാല് ദിവസത്തിനുള്ളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെടി യാതൊരു പ്രശ്‌നവും കൂടാതെ പ്രതികളില്‍ നിന്ന കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി