ദേശീയം

സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സൂറത്തില്‍ നിന്ന് കൊല്‍ക്കത്തിലേക്ക് പറന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഭോപ്പാല്‍ വിമാനത്താവളത്തിലാണ് 172 യാത്രക്കാരുമായി വിമാനം ലാന്‍ഡ് ചെയ്തത്. സാങ്കേതിക പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിമാനം ഭോപ്പാലിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. 

'സൂറത്തില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം സാങ്കേതിക പ്രശ്‌നത്തെതുടര്‍ന്ന് ഭോപ്പാലിലേക്ക് വഴവിതിരിച്ചുവിട്ടു' , ഭോപ്പാല്‍ എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെന്നും യാത്രക്കാര്‍ക്കൊന്നും അപകടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്. എല്ലാവരും അങ്ങനെ വിളിക്കുന്നു. ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി.

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും