ദേശീയം

ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും നോട്ടീസ്; 21ന് ഹാജരാകാന്‍ പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പ്രതിനിധികളോട് ഹാജരാകാന്‍ പാര്‍ലമെന്ററി സമിതിയുടെ നോട്ടീസ്. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ ഐ ടി പാര്‍ലമെന്ററി സമിതിയാണ് 21 ഹാജരാകാന്‍ വേണ്ടി നോട്ടീസ് നല്‍കിയിരിക്കുന്നത്.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെക്കുറിച്ചാണ് ഐടി പാര്‍ലമെന്ററി സമിതി അന്വേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സമിതി രൂപീകരിച്ചത്.

ഭരണകക്ഷിയായ ബിജെപിക്ക് വേണ്ടി ഫെയ്‌സ്ബുക്ക് ഇന്ത്യ പ്രവര്‍ത്തിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളുടെ ദുരുദ്ദേശപരമായ ഇടപെടലുകളെ കുറിച്ച് പഠിക്കാനായി പാര്‍ലമെന്ററി സമിതി തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ