ദേശീയം

ഏത് പാര്‍ട്ടിയിലും ചേരാം; നേതാക്കള്‍ ഡിഎംകെയില്‍ ചേര്‍ന്നതില്‍ മനസുതുറന്ന് രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആരാധകര്‍ക്ക് ഏത് പാര്‍ട്ടിയിലും വേണമെങ്കില്‍ ചേരാമെന്ന് രജനികാന്ത്  പറഞ്ഞതായി അടുത്തവൃത്തങ്ങള്‍. രജനി മക്കള്‍ മണ്‍ട്രത്തില്‍നിന്ന് രാജിവച്ച് ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാമെന്നും രജനിയുടെ ആരാധകരാണെന്നു മറന്നുപോകരുതെന്നും മണ്‍ട്രം തിങ്കളാഴ്ച പറഞ്ഞു.

രജനി മക്കള്‍ മന്‍ട്രത്തിന്റെ 3 ജില്ലാ സെക്രട്ടറിമാര്‍ കഴിഞ്ഞ ദിവസം ഡിഎംകെയില്‍ ചേര്‍ന്നു. എ.ജോസഫ് സ്റ്റാലിന്‍ (തൂത്തുക്കുടി), കെ.സെന്തില്‍ സെല്‍വാനന്ത് (രാമനാഥപുരം), ആര്‍.ഗണേശന്‍ (തേനി) എന്നിവരാണു ഡിഎംകെ അധ്യക്ഷന്‍ എം.െക.സ്റ്റാലിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വമെടുത്തത്. ജോസഫ് സ്റ്റാലിന്‍ നേരത്തേ മക്കള്‍ സേവാ കക്ഷിയെന്ന പേരില്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍ രാഷ്ട്രീയ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്തിരുന്നു. ഓട്ടോറിക്ഷാ ചിഹ്നമായ ഈ പാര്‍ട്ടി രജനിക്കു വേണ്ടി റജിസ്റ്റര്‍ ചെയ്തതാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. 

ആരോഗ്യം മുന്‍നിര്‍ത്തി രജനീകാന്തെടുത്ത തീരുമാനത്തെ മാനിക്കുന്നുവെന്നും സാമൂഹിക സേവനത്തിനുള്ള വഴിയെന്ന നിലയിലാണു ഡിഎംകെയില്‍ ചേര്‍ന്നതെന്നും ജില്ലാ സെക്രട്ടറിമാര്‍ പറഞ്ഞു. മന്‍ട്രത്തിന്റെ ഐടി വിങ് നേതാവ് കെ.ശരവണന്‍, രാമനാഥപുരം ജില്ലാ ഡപ്യൂട്ടി സെക്രട്ടറി എ.സെന്തില്‍വേല്‍, ട്രേഡേഴ്‌സ് യൂണിയന്‍ സെക്രട്ടറി എസ്.മുരുഗാനന്ദം എന്നിവരും ഡിഎംകെയില്‍ ചേര്‍ന്നു.

അതേസമയം, രജനീകാന്തിന്റെ പുതിയ നിലപാട് ബിജെപിക്ക് തിരിച്ചടിയായാണ് വിലയിരുത്തുന്നത്. മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനീകാന്തിന്റെ നേരിട്ടോ പരോക്ഷമായോ ഉള്ള പിന്തുണയ്ക്കായി നീക്കങ്ങള്‍ നടത്തുകയായിരുന്നു ബിജെപി. അധികാരത്തിലിരിക്കുന്ന എഐഎഡിഎംകെയുമായുള്ള സഖ്യത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിക്ക് രജനിയുടെ പിന്തുണ തമിഴ് മണ്ണില്‍ വിലയേറിയതായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി