ദേശീയം

മെഡിക്കല്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 70 ലക്ഷം; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ഗോണ്ട:  ഉത്തര്‍പ്രദേശില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി. വിദ്യാര്‍ഥിയെ വിട്ടുകിട്ടാന്‍ വീട്ടുകാരോട് മോചനദ്രവ്യമായി   തട്ടിക്കൊണ്ടുപോയവര്‍ 70ലക്ഷം ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.

ബിഎഎംസ് വിദ്യാര്‍ഥിയായ ഗൗരവ് ഹല്‍ദാറിനെയാണ് തട്ടിക്കൊണ്ടുപോയത്. ഗോണ്ടയിലെ ഒരു സ്വകാര്യ ഹോസ്റ്റലിലായിരുന്നു വിദ്യാര്‍ഥി താമസിച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിദ്യാര്‍ഥിയെ കാണാതായതെന്ന് പൊലീസ് പറഞ്ഞു. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തട്ടിക്കൊണ്ടുപോയവര്‍ ഗൗരവിന്റെ പിതാവിനെ വിളിക്കുന്നത്. കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ 70 ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി