ദേശീയം

മഹാരാഷ്ട്രയില്‍ അക്കൗണ്ട് തുറന്ന് ആംആദ്മി പാര്‍ട്ടി; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 96 സീറ്റുകള്‍ വിജയിച്ചു 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന് ആംആദ്മി പാര്‍ട്ടി. ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 96 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി വരവ് അറിയിച്ചത്. യവത്മാല്‍ ജില്ലയില്‍ മാത്രം 41 സീറ്റുകളാണ് ആംആദ്മി പാര്‍ട്ടി നേടിയത്.

13 ജില്ലകളിലായി 300 സീറ്റുകളിലാണ് ആംആദ്മി പാര്‍ട്ടി മത്സരിച്ചത്. ലത്തൂര്‍, നാഗ്പൂര്‍, സോളാപൂര്‍, നാസിക്ക്, ഗോണ്ടിയ, ചന്ദ്രപ്പൂര്‍, പാല്‍ഘര്‍, അഹമ്മദ്‌നഗര്‍ തുടങ്ങിയ ജില്ലകളിലാണ് ആംആദ്മി പാര്‍ട്ടി വിജയിച്ചത്. 

രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കുന്ന പ്രാദേശിക കക്ഷികളുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച് 13 സീറ്റുകളാണ് നേടിയത്. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ 2022ലെ ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് ആംആദ്മി പാര്‍ട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ