ദേശീയം

തെലങ്കാനയില്‍ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു; അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ 16 മണിക്കൂറിന് ശേഷം മരിച്ചു. 42 വയസുകാരനായ ആരോഗ്യപ്രവര്‍ത്തകനാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചത്.  ഇതിന് കുത്തിവെയ്പുമായി ബന്ധമില്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെ 11.30നാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് 42കാരന്‍ സ്വീകരിച്ചത്. കുണ്ടല പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നാണ് വാക്‌സിന്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ രണ്ടരയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യവിഭാഗത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മരണത്തിന് കുത്തിവെയ്പുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.കുത്തിവെയ്പിന് ശേഷമുള്ള പാര്‍ശ്വഫലങ്ങള്‍ വിലയിരുത്തുന്നതായി സര്‍ക്കാര്‍ തലത്തില്‍ രൂപം നല്‍കിയ ജില്ലാ കമ്മിറ്റി സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍