ദേശീയം

'പുകവലിക്കുന്ന കടുവ'; അപൂര്‍വ്വ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: 'പുകവലിക്കുന്ന കടുവ' - കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം. ഈ വീഡിയോ കണ്ടാല്‍ അങ്ങനെ സംശയിച്ചാലും തെറ്റുപറയാന്‍ സാധിക്കില്ല.

മധ്യപ്രദേശിലെ ബന്ദവ്ഗഡ് കടുവാസംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വിസ്മയിപ്പിക്കുന്നത്. പര്‍വീണ്‍ കാസ്‌വാന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ കണ്ടാല്‍ കടുവ പുകവലിക്കുമോ എന്ന് സംശയിച്ചു പോകും.

പാര്‍ക്ക് ചെയ്ത വാഹനത്തില്‍ കിടക്കുകയാണ് കടുവ. വണ്ടി നീങ്ങാന്‍ തുടങ്ങിയതോടെ, വാഹനത്തില്‍ നിന്ന് പുറത്തുചാടിയ കടുവ ശ്വാസം വിടുമ്പോള്‍ പുറത്തുവരുന്ന  പുക കണ്ടാണ് സംശയം ഉയരുന്നത്. യഥാര്‍ത്ഥത്തില്‍ ജനുവരിയിലെ ശൈത്യകാലത്ത് വായിലൂടെ ശ്വാസം പുറത്തേയ്ക്ക് വിടുമ്പോള്‍ പുകയ്ക്ക് സമാനമായ സാഹചര്യം ഉണ്ടാവുന്നത് സ്വാഭാവികമാണ്. വായുവിലെ ജലകണികകള്‍ എളുപ്പം തണുക്കുന്നതാണ് ഇതിന് കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത