ദേശീയം

'ഒപ്പം നിന്ന് പ്രവര്‍ത്തിക്കും', ബൈഡന് ആശംസ നേര്‍ന്ന് നരേന്ദ്ര മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 46-ാമത് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ട്വിറ്ററിലൂടെയാണ് മോദി ആശംസകൾ അറിയിച്ചത്.

അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ആഗോള സമാധാനവും, സുരക്ഷയും മുന്നോട്ട് കൊണ്ടു പോകുന്നതിലും, പൊതുവായ വെല്ലുവിളികൾ നേരിടുന്നതിലും,  ഐക്യത്തോടെയും ഊർജ്ജസ്വലതയോടെയും നമ്മൾ നിലകൊള്ളുമ്പോൾ, അമേരിക്കയെ നയിക്കുന്നതിൽ വിജയകരായ ഒരു പദത്തിന് ആശംസകൾ നേരുന്നു, പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു.

ദൃഢതയാർന്നതും ബഹുമുഖവുമായ ഒരു ഉഭയകക്ഷി അജണ്ട നമുക്കുണ്ട്. വളർന്നുവരുന്ന സാമ്പത്തിക ഇടപെടലുകളും, ജനങ്ങൾ തമ്മിൽ പരസ്പരമുള്ള ഊർജ്ജസ്വലമായ ബന്ധവും നമുക്കുണ്ട്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാൻ പ്രസിഡന്റ് ജോ ബൈഡനുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞബദ്ധനാണെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്