ദേശീയം

കേന്ദ്രസര്‍വീസില്‍ 56 ഒഴിവ്: അപേക്ഷ 28 വരെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ വിവിധ വിഷയങ്ങളില്‍ സ്‌പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ 56 ഒഴിവുകളാണ് ഉള്ളത്. www.upsconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ജനുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

അസിസ്റ്റന്റ് ഡയറക്ടര്‍, സ്‌പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസര്‍ ഡെര്‍മറ്റോളജി, വെനറോളജ ആന്‍ഡ് ലെപ്രസി, മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഓഫ്താല്‍മോളജി, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് ആന്‍ഡ് റികണ്‍സ്ട്രക്റ്റീവ് സര്‍ജറി, അസിസ്റ്റന്റ് ഡയറക്ടര്‍ തുടങ്ങിയ  തസ്തികകളിലാണ് അവസരം. പ്രായപരിധി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ 35 വയസും മറ്റെല്ലാ തസ്തികയിലും  40 വയസും. യോഗ്യത ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍: www.upsc.gov.in ല്‍ ലഭ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ