ദേശീയം

ഇന്ത്യ പോരാടി നേടിയ ഈ നേട്ടത്തില്‍ നേതാജി അഭിമാനിക്കുമായിരുന്നു; നരേന്ദ്ര മോദി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: കോവിഡ് മഹാമാരിക്കെതിരെയുളള പോരാട്ടത്തില്‍ ഇന്ത്യ മറ്റുരാജ്യങ്ങളെ സഹായിക്കുന്നത് കണ്ട് നേതാജി സുഭാഷ് ചന്ദ്ര ബോസ് അഭിമാനിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ നേതാജിയുടെ 125ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുളള അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.

മഹാമാരിക്കെതിരെ ഇന്ത്യ കരുത്തോടെ പോരാടിയതും മഹാമാരിയെ പ്രതിരോധിക്കാനുളള വാക്സിന്‍ സ്വയം ഉല്പാദിപ്പിക്കുന്നതും  മറ്റുരാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മിത വാക്സിന്‍ എത്തിക്കുന്നതും കാണുകയാണെങ്കില്‍ നേതാജി അഭിമാനം കൊളളുമായിരുന്നു. 

നേതാജി സുഭാഷ് ചന്ദ്രബോസ് ഒരിക്കല്‍ വിഭാവനം ചെയ്ത ഇന്ത്യയുടെ കരുത്തുറ്റ അവതാരത്തെയാണ് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍(എല്‍.എ.സി.) മുതല്‍ ലൈന്‍ ഓഫ് കണ്‍ട്രോള്‍ വരെ ലോകം കാണുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങള്‍ എവിടെയൊക്ക ഉണ്ടാവുന്നുണ്ടോ, അപ്പോഴെല്ലാം ഇന്ന് ഇന്ത്യ തക്കതായ മറുപടി നല്‍കുന്നുണ്ട്. പ്രധാനമന്ത്രി പറഞ്ഞു.

നേതാജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്. ദാരിദ്ര്യം, നിരക്ഷരത, അസുഖങ്ങള്‍ തുടങ്ങിയവയെ രാജ്യത്തിന്റെ വലിയ പ്രശ്‌നങ്ങളായി നേതാജി കണക്കാക്കിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ സമൂഹം കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത