ദേശീയം

ചൂടാക്കുമ്പോള്‍ സ്വര്‍ണമാവുന്ന മണല്‍, നാലു കിലോയ്ക്ക് 50 ലക്ഷം രൂപ; ജ്വല്ലറി ഉടമയെ കബളിപ്പിച്ചയാളെ തേടി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

പൂനെ: 'ചൂടാക്കിയാല്‍ സ്വര്‍ണമാവുന്ന മണല്‍' ജ്വല്ലറി ഉടമയ്ക്കു നല്‍കി അന്‍പതു ലക്ഷം രൂപ തട്ടിയ വിരുതനെ തേടി പൊലീസ്. മഹാരാഷ്ട്രയില്‍ പൂനെയിലെ ജ്വല്ലറി ഉടമയാണ് തട്ടിപ്പിനിരയായത്.

ഒരു വര്‍ഷം മുമ്പാണ്, തട്ടിപ്പു നടത്തിയ ആളെ പരിചയപ്പെട്ടതെന്ന് ജ്വല്ലറി ഉടമ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ജ്വല്ലറിയില്‍ വന്ന ഇയാള്‍ ഉടമയുമായി പരിചയത്തില്‍ ആവുകയായിരുന്നു. തുടര്‍ന്ന് ഇടയ്ക്കിടെ ജ്വല്ലറിയിലും ഉടമയുടെ വീട്ടിലും എത്തി. ക്ഷീരോത്പന്നങ്ങള്‍ വിപണനം നടത്തുകയാണെന്നാണ് ഇയാള്‍  പറഞ്ഞിരുന്നത്.

ബംഗാളില്‍നിന്നു കൊണ്ടുവന്ന മാന്ത്രിക മണല്‍ ആണെന്നു വിശ്വസിപ്പിച്ചാണ് ഇയാള്‍ ഉടമയില്‍നിന്നു പണം തട്ടിയത്. നാലു കിലോ വരുന്ന ഒരു ചാക്ക് മണല്‍ ആണ് നല്‍കിയത്. ചൂടാക്കിയാല്‍ സ്വര്‍ണമായി മാറും എന്നാണ് വിശ്വസിപ്പിച്ചത്. പ്രതിഫലമായി മുപ്പതു ലക്ഷം രൂപ പണമായി നല്‍കി. ബാക്കി ഇരുപതു ലക്ഷത്തിനു ആഭരണങ്ങളും നല്‍കിയതായി വ്യാപാരി പറയുന്നു.

വീട്ടിലെത്തി മണല്‍ ചൂടാക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വഞ്ചനാ, ക്രിമിനല്‍ വിശ്വാസ ലംഘനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ