ദേശീയം

ആദ്യം വെടിയുണ്ടകളില്‍ നിന്ന് രക്ഷിച്ചു; അഞ്ചുവര്‍ഷം കൂടി തന്നാല്‍ അസമിനെ പ്രളയമില്ലാത്ത സംസ്ഥാനമാക്കുമെന്ന് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ബിജെപിക്ക് അഞ്ചുവര്‍ഷം കൂടി നല്‍കിയാല്‍ അസമിനെ പ്രളയ മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'ബിജെപിക്ക് മാത്രമെ അസമിലെ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുള്ളു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് സമരങ്ങളില്‍ നിന്നും വെടിയുണ്ടകളില്‍ നിന്നും അസമിനെ ബിജെപി രക്ഷിച്ചു. ഇനിയൊരു അഞ്ചുവര്‍ഷം കൂടി തന്നാല്‍ പ്രളയ രഹിത സംസ്ഥാനമാക്കി അസമിനെ മാറ്റും'- അമിത് ഷാ പറഞ്ഞു. 

കോവിഡ് വാക്‌സിന്റെ സുരക്ഷയില്‍ സംശയം പ്രകടിപ്പിച്ച കോണ്‍ഗ്രസിനെ കടന്നാക്രമിച്ച അമിത് ഷാ, ജനങ്ങളുടെ ആരോഗ്യം വെച്ച് രാഷ്ട്രീയം കളിക്കരുതെന്നും പറഞ്ഞു. 

'വാക്സിനുകളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ചിലരുണ്ട്. ഇക്കാര്യത്തില്‍ നമുക്ക് മറ്റൊരു വേദിയില്‍ സംവദിക്കാം, പക്ഷേ ജനങ്ങളുടെ ആരോഗ്യം വെച്ച് കളിക്കരുത്' അമിത് ഷാ പറഞ്ഞു. എല്ലാവരും വാക്‌സിന്‍ ഉറപ്പായും എടുക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''