ദേശീയം

'ഭഗവാന്‍ കൃഷ്ണനെ കാണണം'; വൃന്ദാവനിലെ കെട്ടിടത്തിന്റെ ആറാമത്തെ നിലയില്‍ നിന്ന് ചാടി റഷ്യന്‍ വനിത ജീവനൊടുക്കി 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ വൃന്ദാവനിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ ആറാമത്തെ നിലയില്‍ നിന്ന് ചാടി റഷ്യന്‍ വനിത ആത്മഹത്യ ചെയ്ത നിലയില്‍. 'ഭഗവാന്‍ കൃഷ്ണനെ' കാണുന്നതിന് വേണ്ടിയാണ് റഷ്യന്‍ വനിത ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ചയാണ് സംഭവം. വൃന്ദാവന്‍ ധാം അപ്പാര്‍ട്ട്‌മെന്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇതിനെ റഷ്യന്‍ കെട്ടിടം എന്നാണ് അറിയപ്പെടുന്നത്. ടാറ്റിയാന ഹെമലോവ്‌സ്‌കയ ആണ് മരിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി മുതല്‍ ഇവര്‍ ഇവിടെയാണ് താമസിക്കുന്നത്.

കെട്ടിടത്തിന്റെ ആറാമത്തെ നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് എസ്പി എംപി സിങ് പറഞ്ഞു. ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. കെട്ടിടത്തില്‍ ഇവരുടെ കൂട്ടുകാരില്‍ ഒരാളും താമസിച്ചിരുന്നു. ഭഗവാന്‍ കൃഷ്ണനെ കാണണമെന്ന് ഇവര്‍ നിരന്തരം പറയാറുണ്ടെന്ന് ടാറ്റിയാനയുടെ കൂട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍