ദേശീയം

'കങ്കണയെ കാണാന്‍ സമയമുണ്ട്, കര്‍ഷകരെ കാണാന്‍ പറ്റില്ല; പഞ്ചാബ് പാകിസ്ഥാനിലാണോ?'; ബിജെപിയെ കടന്നാക്രമിച്ച് പവാര്‍, ആസാദ് മൈതാനത്ത് വന്‍ പ്രതിഷേധ സംഗമം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ കൂറ്റന്‍ സമ്മേളനം. ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്തില്‍ ആരംഭിച്ച ലോങ് മാര്‍ച്ചിന് സമാപനം കുറിച്ച് മുംബൈ ആസാദ് മൈതാനില്‍ നടന്ന സമ്മേളനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. എന്‍സിപി നേതാവ്  ശരദ് പവാറും സമ്മേളനത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്‍മാറി. എന്നാല്‍ കര്‍ഷകര്‍ക്കായുള്ള അദ്ദേഹത്തിന്റെ സന്ദേശം വേദിയില്‍ വായിച്ചു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉള്ളതിനാലാണ് അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കാതിരുന്നത് എന്ന് കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞു. 

പരിപാടിയില്‍ പങ്കെടുത്ത ശരദ് പവാര്‍, കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പഞ്ചാബ് പാകിസ്ഥാനിലാണ് എന്നാണോ കേന്ദ്രം കരുതുന്നതെന്ന് അദ്ദേഹം ചോദിച്ചു. 

'കാറ്റും മഴയും തണുപ്പും വെയിലും വകവയ്ക്കാതെ കഴിഞ്ഞ അറുപത് ദിവസമായി കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന,യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തിനുണ്ട്. സര്‍ക്കാര്‍ പറയുന്നത് ഇവര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ് എന്നാണ്. എന്താ പഞ്ചാബ് പാകിസ്ഥാനിലാണോ?'-പവാര്‍ ചോദിച്ചു. 

'മഹാരാഷ്ട്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയേയും പവാര്‍ കടന്നാക്രമിച്ചു. ഇതുപോലൊരു ഗവര്‍ണറെ മഹാരാഷ്ട്ര നേരത്തെ കണ്ടിട്ടില്ല. കങ്കണ റണാവത്തിനെ കാണാന്‍ അദ്ദേഹത്തിന് സമയമുണ്ട്. പക്ഷേ കര്‍ഷകരെ കാണാന്‍ സമയമില്ല'- പവാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം