ദേശീയം

കേരളത്തില്‍ ശമനമാവാതെ കോവിഡ്; രാജ്യത്ത് ഏറ്റവും കുടുതല്‍ രോഗികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളവരില്‍ 39.7 ശതമാനവും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. 1,84,182 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 73,121 പേരും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തിലും മഹാരാഷ്ട്രയിലുമായാണ് കോവിഡ് ബാധിതരില്‍ 65 ശതമാനവും. രാജ്യത്തെ ആകെ ആക്ടിവ് കേസുകളുടെ 25 ശതമാനമാണ് മഹാരാഷ്ട്രയില്‍ ഉള്ളത്-46,057 പേര്‍. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ 1.73 ശതമാനം മാത്രമാണ് ആക്ടിവ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നു രാവിലെ എട്ടു മണിവരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 16,15,504 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയത്. ഇന്നലെ മാത്രം 33,303 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 

ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നിരക്ക് 96.83 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയത് കേരളത്തിലാണ്. 5173 പേരാണ് ഒറ്റ ദിനം കേരളത്തില്‍ രോഗമുക്തരായത്. മഹാരാഷ്ട്രയില്‍ 1743 പേര്‍ വൈറസ് മുക്തരായി. 

കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 1,53,470 പേരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം