ദേശീയം

ചെങ്കോട്ടയിലേക്ക് ഇരച്ചെത്തി കര്‍ഷകര്‍; സംഘര്‍ഷമുണ്ടാക്കിയത് തങ്ങള്‍ക്കൊപ്പം ഉള്ളവരല്ലെന്ന് സംയുക്ത സമര സമിതി  (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിയുമായി ഡല്‍ഹി നഗര ഹൃദയത്തിലേക്ക് കടന്നത് തങ്ങളുടെ കൂട്ടത്തിലുള്ളവരല്ലെന്ന് സംയുക്ത സമരസമിതി. വിലക്ക് ലംഘിച്ച് നഗരത്തിലേക്ക് കടന്നത് ബി കെ യു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവരാണ് എന്ന് സംയുക്ത സമരസമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. ഡല്‍ഹി പൊലീസ് അനുവദിച്ച് നല്‍കിയ മൂന്നു റൂട്ടുകള്‍ അംഗീകരിക്കാത്ത ഇവര്‍ രാവിലെ എട്ടുമണിയോടെ ട്രാക്ടറുകളുമായി പുറപ്പെടുകയായിരുന്നു എന്ന് സംയുക്ത സമര സമിതി നേതാക്കള്‍ വ്യക്തമാക്കി. 

തങ്ങളുടെ റാലി ഗാസിപ്പൂര്‍ വഴി സമാധാനപരമായി മുന്നേറുകയാണെന്ന് ബികെയു നേതാവ് രാകേഷ് തികായത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. നഗര ഹൃദയത്തില്‍ പ്രവേശിച്ച സമരക്കാരും പൊലീസും തമ്മില്‍ വന്‍ സംഘര്‍മാണ് നടക്കുന്നത്. ഒരുവിഭാഗം സമരക്കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്. ട്രാക്ടറുകളുടെ കാറ്റഴിച്ചുവിട്ട പൊലീസ്, കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. 

ഇതിന് പിന്നാലെ റോഡിന് കുറുകെ നിര്‍ത്തിയിട്ടിരുന്ന ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും കണ്ടെയ്‌നറും കര്‍ഷകര്‍ മറിച്ചിട്ടു. പൊലീസ് ക്രെയിന്‍ കര്‍ഷകര്‍ പിടിച്ചെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ