ദേശീയം

ഡല്‍ഹി സംഘര്‍ഷം; മേധാ പട്കറിന് എതിരെയും എഫ്‌ഐആര്‍; അക്രമങ്ങള്‍ക്ക് പിന്നില്‍ 37 കര്‍ഷക നേതാക്കളെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിനിടെ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കറിന് എതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ്. ബുട്ടാ സിങ്, യോഗേന്ദ്ര യാദവ്, രാകേഷ് തികായത് അടക്കം 37 കര്‍ഷക നേതാക്കളാണ് റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിന് കാരണമെന്ന് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒരു എഫ്‌ഐആറില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

പൊലീസ് അംഗീകരിക്കാത്ത റൂട്ടിലൂടെ കര്‍ഷകര്‍ മാര്‍ച്ച് നടത്തിയതാണ് സംഘര്‍ഷത്തിന് കാരണമെന്നും എഫ്ആഐആറില്‍ പറയുന്നു. ദര്‍ശന്‍ പാല്‍, രജീന്ദര്‍ സിങ്, ബല്‍ബീര്‍ സിങ് രജെവല്‍, ജോഗീന്ദര്‍ സിങ് തുടങ്ങിയ കര്‍ഷക നേതാക്കളുടെ പേരും എഫ്‌ഐആറിലുണ്ട്. 

അതേസമയം, ഒരുവിഭാഗം കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്‍മാറി. രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഗതന്‍, ഭാരതീയ കീസാന്‍ യൂണിയന്‍ (ഭാനു) എന്നീ സംഘടനകളാണ് സമരത്തില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ ഇവരെ നേരത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നതായി സംയുക്ത സമര സമിതി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍ നിര്‍ണയത്തിന് കമ്മിഷന്‍, മന്ത്രിസഭാ തീരുമാനം

എസ്.ആര്‍. ലാല്‍ എഴുതിയ കഥ 'കൊള്ളിമീനാട്ടം'

യൂറോപ്പിലെ രാജാക്കൻമാർ...

'റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരല്ല, എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ലൈംഗിക തൊഴിലാളികള്‍': സഞ്ജയ് ലീല ബന്‍സാലി

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്; അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍