ദേശീയം

കര്‍ഷകനെ തെരുവുകാള കുത്തിക്കൊന്നു, അഞ്ചു ലക്ഷം നഷ്ടപരിഹാരം

സമകാലിക മലയാളം ഡെസ്ക്

പിലിഭിത്ത് (യുപി): ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ തെരുവു കാള കുത്തിക്കൊന്നു. രാധാകൃഷ്ണ എന്ന മുപ്പത്തിനാലുകാരനാണ് മരിച്ചത്. 

പിലിഭിത്ത് ജില്ലയിലെ ബറാമു ഗ്രാമത്തിലാണ് സംഭവം. തെരുവു കാള രാധാകൃഷ്ണനെ പിന്നെയും പിന്നെയും കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

രാധാകൃഷ്ണനെ ഉടന്‍ തന്നെ സമീപത്തെ  പ്രാഥമിക ആരോഗ്യ ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശ നല്‍കുമെന്ന് തെഹസില്‍ദാര്‍ പറഞ്ഞു.

പിലിഭിത്ത് ജില്ലയില്‍ പതിനായിരത്തോളം തെരുവു കാളകള്‍ ഉണ്ടെന്നാണ് കണക്കെന്ന് ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. അഖിലേഷ് ഗാര്‍ഗ് പറഞ്ഞു. ഇതില്‍ പകുതിയോളം എണ്ണത്തിനെ ഗോശാലകളിലേക്കു മാറ്റിയിട്ടുണ്ട്. 

കശാപ്പു നിരോധനം കര്‍ശനമാക്കിയതോടെ പ്രായമായ ഗോക്കളെയും കാളകളെയും തെരുവില്‍ ഉപേക്ഷിക്കുന്നത് കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം