ദേശീയം

ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചു, അസഭ്യവര്‍ഷം; വീട് വളയാന്‍ ആഹ്വാനം; ബിജെപിക്ക് എതിരെ യോഗേന്ദ്ര യാദവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി പ്രവര്‍ത്തകര്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നതായി കര്‍ഷക സമര നേതാവും സ്വരാജ് ഇന്ത്യ ദേശീയ പ്രസിഡന്റുമായ യോഗേന്ദ്ര യാദവ്. തന്റെ ഫോണ്‍ നമ്പര്‍ വ്യാപകമായി പ്രചരിപ്പിച്ചു. വിളിച്ച് അസഭ്യ വര്‍ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ഇന്ന് വൈകുന്നേരം തന്റെ വീട് വളയാനായി ബിജെപി പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിട്ടുള്ളതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ഡല്‍ഹി പൊലീസിനെ മെന്‍ഷന്‍ ചെയ്താണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതുകൊണ്ടൊന്നും താന്‍ ഭയപ്പെടാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, യോഗേന്ദ്ര യാദവ് അടക്കമുള്ള 37 കര്‍ഷക സംഘടന നേതാക്കള്‍ക്ക് എതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തിന് പിന്നില്‍ യോഗേന്ദ്ര യാദവും മേധാ പട്കറും ഉള്‍പ്പെടെയുള്ള നേതാക്കളാണ് എന്നാണ് ഡല്‍ഹി പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി