ദേശീയം

പുതിയ നയങ്ങള്‍ കര്‍ഷകരുടെ ക്ഷേമത്തിനെന്ന് രാഷ്ട്രപതി; നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ബജറ്റ് സമ്മേളനത്തിന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐക്യമാണ് ഇന്ത്യയുടെ ശക്തിയെന്നും വെല്ലുവിളികളെ നേരിട്ട് രാജ്യം മുന്നേറുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന നയ പ്രഖ്യാപനത്തിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. 

അതേസമയം രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗം പ്രതിപക്ഷത്തെ 19 കക്ഷികള്‍ ബഹിഷ്‌കരിച്ചു. കോവിഡ് കാലത്ത് പാര്‍ലമെന്റ് സമ്മേളനം പരമ പ്രധാനമായ ഒന്നാണെന്ന് രാഷ്ട്രപതി ഓര്‍മപ്പെടുത്തി. അദ്ദേഹം സംസാരിക്കുന്നതിനിടെയും പ്രതിപക്ഷം ബഹളം വച്ചു. 

കാര്‍ഷിക നയങ്ങളിലെ പരിഷ്‌കരണങ്ങളെ രാഷ്ട്രപതി നയ പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായാണ് പുതിയ നിയമം നടപ്പിലാക്കിയത്. കാര്‍ഷിക മേഖലയുടെ ആധുനികവത്കരണം ത്വരിതപ്പെടുത്തി. രാജ്യത്തെ ഭക്ഷ്യോത്പാദം റെക്കോര്‍ഡ് ഉയര്‍ത്തില്‍ എത്തി. കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കി. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതും കൂടുതല്‍ താങ്ങുവില ഉറപ്പാക്കാനും സാധിച്ചുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. 

കോവിഡ് മഹാമാരിയുടെ കാലത്ത് ദരിദ്രര്‍ക്ക് ആശ്വാസമാകുന്ന ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു. സാമ്പത്തിക വെല്ലുവിളികള്‍ രാജ്യം മറികടന്നു. ആത്മനിര്‍ഭര്‍ ഭാരത് എന്ന പദ്ധതി ആരംഭിക്കാന്‍ സാധിച്ചത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം നയ പ്രഖ്യാപനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി