ദേശീയം

വീട്ടില്‍ അതിക്രമിച്ചു കയറി 14 കാരിയെ ബലാല്‍സംഗം ചെയ്തു, വീഡിയോ പകര്‍ത്തി ; മതം മാറിയാല്‍ താനോ മകനോ വിവാഹം ചെയ്യാമെന്ന് പ്രതിയുടെ പിതാവ്

സമകാലിക മലയാളം ഡെസ്ക്

ബലിയ : ഉത്തര്‍പ്രദേശില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ അതിക്രമം. 14 കാരിയായ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ അതിക്രമിച്ച് കടന്ന് ബലാല്‍സംഗം ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ 21 കാരന്‍ കുട്ടിയെ നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു. 

ജനുവരി 11 ന് യുപിയിലെ ബലിയയിലാണ് സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് അബ്ദുള്‍ റഹ്മാന്‍ എന്ന യുവാവ് അതിക്രമിച്ചു കടന്ന് ബലാല്‍സംഗം ചെയ്തത്. തുടര്‍ന്ന് ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. 

ഭയന്നുപോയ പെണ്‍കുട്ടി പിന്നീട് ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് യുവാവിന്റെ വീട്ടിലെത്തി, അയാളുടെ പിതാവ് കാലിമിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. യുവാവിന്റെ മൊബൈലിലുള്ള ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും, മേലില്‍ ഉപദ്രവിക്കരുതെന്നും ആവശ്യപ്പെട്ടു. 

എന്നാല്‍ പ്രതിയുടെ പിതാവ് കാലിം, യുവാവിനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പെണ്‍കുട്ടിയുടെ പിതാവിനെ ഉപദേശിക്കുകയാണ് ചെയ്തത്. പെണ്‍കുട്ടി മതപരിവര്‍ത്തനം ചെയ്യാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ താനോ, മകനോ വിവാഹം ചെയ്തുകൊള്ളാമെന്നും കാലിം പറഞ്ഞു. 

ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയായ അബ്ദുള്‍ റഹ്മാനെതിരെ പോക്‌സോ വകുപ്പുകള്‍ക്ക് പുറമെ, ബലാല്‍സംഗം, അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു