ദേശീയം

മരണം കണ്‍മുന്നില്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'ദൈവത്തിന്റെ കൈ'യുമായി റെയില്‍വെ ഉദ്യോഗസ്ഥന്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്




മുംബൈ: ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. റെയില്‍വേ  സംരക്ഷണ സേന (ആര്‍പിഎഫ് ) ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപടെലാണു യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. മുംബൈയിലെ  ബോറിവാലി റെയില്‍വേ സ്‌റ്റേഷനിലാണു സംഭവം. 

ട്രെയിന്‍ ഓടിത്തുടങ്ങിയതും യുവാവ് കംപാര്‍ട്‌മെന്റിലേക്കു ചാടിക്കയറിയെങ്കിലും അകത്തേക്കു കടക്കാന്‍ കഴിഞ്ഞില്ല. ട്രെയിനില്‍ നിന്ന് താഴെ വീണ ഇയാള്‍ ഭാഗ്യം കൊണ്ട് മാത്രമാണ് പാളത്തില്‍ വീഴാതെ രക്ഷപ്പെട്ടത്. പ്ലാറ്റ്‌ഫോമില്‍ വീണ ഇയാള്‍ റെയില്‍വെ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് രക്ഷിച്ചത്. 

ജൂണ്‍ 29നാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് റെയില്‍വെ പുറത്തുവിട്ടത്. നേരത്തെയും സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ചില യാത്രക്കാര്‍ ഇപ്പോഴും നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാവുന്നില്ലെന്നതാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി