ദേശീയം

വിമാനയാത്ര ചെലവേറും?; വിമാന ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  എണ്ണവിതരണ കമ്പനികള്‍ വിമാന ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഒരു കിലോലിറ്ററിന് 2354 രൂപയാണ് വര്‍ധിപ്പിച്ചത്. 3.6 ശതമാനം വര്‍ധന. ആയിരം ലിറ്ററാണ് ഒരു കിലോ ലിറ്റര്‍. ഇതോടെ ഡല്‍ഹിയില്‍ ഒരു കിലോലിറ്റര്‍ വിമാനഇന്ധനത്തിന്റെ വില 68,262 രൂപയായി ഉയര്‍ന്നു.

ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണ് വിമാന ഇന്ധനവിലയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് വിമാന ഇന്ധനവില വര്‍ധിക്കുന്നത്. വിമാന ഇന്ധനവില വര്‍ധിച്ച പശ്ചാത്തലത്തില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 

ജൂണ്‍ 16നാണ് ഇതിന് തൊട്ടുമുന്‍പ് വില വര്‍ധിപ്പിച്ചത്. അന്ന് 2.68 ശതമാനമാണ് വര്‍ധിപ്പിച്ചത്. മെയ് ഒന്നിന് 6.7 ശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് രണ്ടു തവണകളായി വില വര്‍ധിപ്പിച്ചത്. സംസ്ഥാനാടിസ്ഥാനത്തില്‍ വിലയില്‍ വ്യത്യാസമുണ്ടാകും. എക്‌സൈസ് നികുതിയില്‍ മൂല്യവര്‍ധിത നിരക്കായി 11 ശതമാനമാണ് വിമാന ഇന്ധനവിലയില്‍ ചുമത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു