ദേശീയം

ബംഗാളില്‍ കോണ്‍ഗ്രസിനു തിരിച്ചടി; പ്രണബ് മുഖര്‍ജിയുടെ മകന്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. മുന്‍ കോണ്‍ഗ്രസ് എംപിയായ അഭിജിത്ത് മുഖര്‍ജി ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഏതാനും ആഴ്ചകളായി മുന്‍ ജംഗിപൂര്‍ എംപിയായ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിവരികയാണ്.കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ വച്ച് അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ അഭിഷേക് ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോള്‍ മുതല്‍ തന്നെ അഭിജിത്ത് തൃണമൂലില്‍ ഉടന്‍ തന്നെ ചേരുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

അടുത്തിടെ, വ്യാജ വാക്‌സിനേഷന്‍ വിവാദത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പിന്തുണച്ച് അഭിജിത്ത്  രംഗത്തുവന്നിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ച് ഒരാള്‍ നടത്തിയ തട്ടിപ്പിന്റെ പേരില്‍ മമതയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ നീരവ് മോദി, വിജയ് മല്യ എന്നിവരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സമാനമായ നിലയില്‍ കുറ്റപ്പെടുത്തണമെന്ന അഭിജിത്ത് മുഖര്‍ജിയുടെ വാക്കുകള്‍ രാഷ്ട്രീയ രംഗത്ത് വലിയ ചര്‍ച്ചയായിരുന്നു. മമത ബാനര്‍ജിയെ പരസ്യമായി പിന്തുണച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരുന്നു. ബംഗാള്‍ കോണ്‍ഗ്രസ് യൂണിറ്റും പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും തമ്മിലുള്ള അഭിപ്രായ ഭിന്നത വര്‍ധിച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതേസമയം പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ട മുഖര്‍ജി കോണ്‍ഗ്രസില്‍ തന്നെ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ