ദേശീയം

ആഭ്യന്തര വിമാന സർവീസ്; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം; യാത്രക്കാരുടെ എണ്ണം 65 ശതമാനമാക്കി ഉയർത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമാക്കി ഉയർത്തിയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 

കോവിഡിന്റെ പശ്ചാത്തലത്തിൽ 50 ശതമാനം യാത്രക്കാർക്ക് മാത്രമാണ് ഒരു സർവീസിൽ യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരുന്നത്. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. പിന്നാലെയാണ് യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനുള്ള തീരുമാനം. 

നിലവിൽ പ്രതിദിനം ഒന്നര ലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാന സർവീസുകളെ ആശ്രയിക്കുന്നത്. ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ ഇത് 1.7 മുതൽ 1.8 ലക്ഷം വരെയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത