ദേശീയം

നീറ്റ് സെപ്റ്റംബറിലേക്ക് നീട്ടിയേക്കും, ജെഇഇ മെയ്ന്‍ അവസാനഘട്ടം ഈ മാസം അവസാനം?; നിര്‍ണായക റിപ്പോര്‍ട്ട് ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റും എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയ്‌നിന്റെ അവസാന ഘട്ട പരീക്ഷകളും   നടത്തുന്നത് സംബന്ധിച്ച് ദേശീയ ടെസ്റ്റിങ് ഏജന്‍സി ഇന്ന് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയേക്കും. നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് നീട്ടുവാനും ജെഇഇ മെയ്‌നിന്റെ അവസാനഘട്ട പരീക്ഷകള്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്തുവാനും സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് പ്രവേശനപരീക്ഷകള്‍ നടത്തുന്നത് അനിശ്ചിതത്വത്തിലായത്.  ബോര്‍ഡ് പരീക്ഷകള്‍ വേണ്ടെന്ന് വച്ച പശ്ചാത്തലത്തില്‍ ഉന്നതപഠനത്തിന് പ്രവേശനപരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് അനിവാര്യമായിരിക്കുകയാണ്. കോളജ് പ്രവേശനത്തിന് പ്രവേശനപരീക്ഷകളിലാണ് വിദ്യാര്‍ഥികള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. 

നീറ്റ് പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.ഇത് സെപ്റ്റംബറിലേക്ക് നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ഇതുവരെ അപേക്ഷിക്കുന്നതിനുള്ള നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. ജെഇഇ മെയ്ന്‍ പോലെ വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടത്തുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 

ജെഇഇ മെയ്‌നിന്റെ അവസാന രണ്ടു ഘട്ട പരീക്ഷകളാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ചത്. ഇത് ജൂലൈ, ഓഗസ്റ്റ് മാസത്തിലായി നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 25 ദിവസത്തെ ഇടവേളയില്‍ പരീക്ഷ നടത്തുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ